News

ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി രോ​ഗി​യു​ടെ പ​ക്ക​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സ​ർ​ക്കാ​ർ ഡോക്ട​ർ അ​റ​സ്റ്റി​ൽ

23 December 2022 , 6:36 AM

 

 

തൊ​ടു​പു​ഴ: ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി രോ​ഗി​യു​ടെ പ​ക്ക​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സ​ർ​ക്കാ​ർ ഡോക്ട​ർ അ​റ​സ്റ്റി​ൽ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് മാ​യാരാ​ജ് ആ​ണ് പി​ടി​യി​ലാ​യ​ത്.

       ആ​ശു​പ​ത്രി​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ശ​സ്ത്ര​ക്രി​യ​യ്ക്കും അ​നു​ബ​ന്ധ ചി​കി​ത്സ​യ്ക്കു​മാ​യി ഒ​രു രോ​ഗി​യു​ടെ പ​ക്ക​ൽ നി​ന്ന് 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മാ​യ പി​ടി​യി​ലാ​യ​ത്. ഡോ​ക്ട​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന വി​വ​രം രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ വി​ജി​ല​ൻ​സി​നെ അറിയിച്ചിരുന്നു.

       സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്ത​രു​തെ​ന്ന നി​ർ​ദ്ദേ​ശം ലം​ഘി​ച്ച മാ​യ വീ​ട്ടി​ൽ ക​ൺ​സ​ൾട്ടേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം വീ​ട്ടി​ലെ ക​ൺ​സ​ൾ​ട്ടിം​ഗ് മു​റി​യി​ൽ പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.