News

കൊല്ലത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

17 September 2022 , 8:56 PM

 

കൊല്ലം: പുള്ളിക്കടയില്‍ തെരുവ് നായയെ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെരുവ് നായയെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. തെരുവുനായ ആക്രമണം കൂടി വരികയും ജീവന് ഭീഷണിയാണെന്ന് കണ്ട് തെരുവു നായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഹൈക്കോടതി ഇന്നലെ വിഷയത്തില്‍ ഇടപെട്ടിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് പോലീസ് സംവിധാനങ്ങള്‍ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. തെരുവു നായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തില്‍ പൊതുജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം.