News

നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്നു സൈ​ക്കി​ളി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

25 September 2022 , 7:51 AM

 

ആലപ്പുഴ: നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്നു സൈ​ക്കി​ളി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. മാവേലിക്കര മ​റ്റം വ​ട​ക്ക് പു​ളി​മൂ​ട്ടി​ൽ ത​റ​യി​ൽ എ​ൻ. മു​ര​ളീ​ധ​ര​നാ​ണ് ( 64 ) ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.സെ​പ്റ്റം​ബ​ർ 15ന് ​വ​ലി​യ പെ​രു​മ്പു​ഴ പാ​ല​ത്തി​നു സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. പാ​ൽ വാ​ങ്ങു​ന്ന​തി​നാ​യി സൈ​ക്കി​ളി​ൽ ക​ട​യി​ലേ​ക്കു പോ​ക​വേ ആ​ണ് തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​ത്.സൈ​ക്കി​ളി​ൽ നി​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്നു പ​രി​ക്കേ​റ്റ മു​ര​ളീ​ധ​ര​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മു​ര​ളീ​ധ​ര​ൻ മ​രി​ച്ച​ത്.