News

ഡോക്ടറെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടി; യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

16 April 2023 , 12:16 PM

 

കൊച്ചി: ഡോക്ടറെ ഹണി ട്രാപില്‍ കുടുക്കി ആറ് ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം തമ്മനം സ്വദേശി കാഞ്ഞിരത്തില്‍പറമ്പില്‍ വീട്ടില്‍ ബാവ മകള്‍  നസീമ (32), മരട് മച്ചിങ്ങല്‍ വീട്ടില്‍ കോയകുട്ടി മകന്‍ മുഹമ്മദ് അമീന്‍ (43) എന്നിവരാണ് പിടിയിലായത്.
നസീമ   കടവന്ത്ര പുതിയ റോഡില്‍ മുഴീക്കല്‍ വീട്ടില്‍ വാടകയ്‌ക്കെടുത്ത്  താമസിച്ച് വരികയാണ്. എറണാകുളം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെ  സുഹൃത്ബന്ധം സ്ഥാപിക്കുകയും കടവന്ത്രയില്‍ വാടകയ്ക്ക്  താമസിക്കുന്ന വീട്ടിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ നിമിഷങ്ങള്‍ മുഹമ്മദ് അമീന്‍െ്‌റ സഹായത്തോടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണിച്ച് ഭീഷണിപ്പെടുത്തി   5,44,000 രൂപ വാങ്ങിയെടുത്തു. കൂടാതെ ഡോക്ടറുടെ കാര്‍ ബലമായി  കൊണ്ടുപോയി പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഡോക്ടര്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയും കേസ് രജിസ്റ്റര്‍  ചെയ്തു. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം.എസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും പരാതിക്കാരനില്‍ നിന്ന് കവര്‍ച്ച  ചെയ്ത പണം ഇരുവരും തുല്യമായി വീതിച്ചെടുത്തതായും സമ്മതിച്ചു.