News

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍: ജീവിതം മടുത്തുവെന്ന് കുറിപ്പ്

29 March 2023 , 4:07 PM

 

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ ജി. ഗണേഷ്‌കുമാര്‍ ആണ് മരിച്ചത്. പുന്നലത്തുപടിയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
ജീവിതം മടുത്തു എന്ന് കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. 'തോറ്റു പോയി, എല്ലാ അര്‍ഥത്തിലും' എന്ന് ചുവരില്‍ എഴുതിവെച്ചിട്ടുണ്ട്. മഷിയില്‍ കൈ മുക്കി ചുവരില്‍ പതിച്ചതായും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പത്ത് മണിവരെ സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സഹഡോക്ടര്‍മാരോടൊപ്പം ഇദ്ദേഹം ഫുട്ബോള്‍ കളിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോസ്്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകും.