News

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

08 August 2023 , 9:08 PM

 

കൊച്ചി: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.

ജനപ്രിയ സംവിധായകൻ വിടവാങ്ങിയത് കരൾ രോഗത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം. 69 വയസ്സായിരുന്നു.

 

കരള്‍ രോഗവും ന്യൂമോണിയ ബാധയും കാരണം കഴിഞ്ഞ മാസം പത്താം തീയതിയായിരുന്നു സിദ്ദിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്ക് ഒടുവില്‍ ആരോഗ്യസ്ഥിതി പതിയെ വീണ്ടെടുത്ത് വരികയായിരുന്നു. 

 

ഇതിനിടെ അപ്രതീക്ഷിതമായി തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. 

 

ഇതോടെയാണ് ആരോഗ്യ നില തീരെ മോശമായത്. ഇതിനെ തുടർന്ന് വീണ്ടും ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.