News

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഡീസല്‍ മോഷണം: ഡ്രൈവര്‍ പിടിയില്‍

19 January 2023 , 4:18 PM

 

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ നിന്നും 10 ലിറ്റ്ര്‍ ഡീസല്‍ മോഷ്ടിച്ച ഡ്രൈവര്‍ പിടിയില്‍. കിളികൊല്ലൂര്‍ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച പുലര്‍ച്ചയോടെയാണ് മോഷണം. ഡീസല്‍ മോഷണം കണ്ട സഹപ്രവര്‍ത്തകന്‍ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു .അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസരുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് .ഇയാള്‍ മുമ്പും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.