News

ഭൂപതിവ് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം

10 January 2023 , 4:22 PM

 

ഇടുക്കി: ഭൂപതിവ് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം. ഇടുക്കിയിലെ ഭൂമിപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉത്തതതല യോഗത്തിലാണ് തീരുമാനം. മാറി മാറി അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകള്‍ക്കും കീറാമുട്ടിയായിരുന്നു ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍. ഇതിന് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
നിയമം ഭേദഗതി ചെയ്യുന്ന കാര്യങ്ങള്‍ക്കടക്കമുള്ള തുടര്‍ നടപടികള്‍ക്കായി റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. ഇടുക്കിയിലെ പട്ടയഭൂമിയിലെ നിര്‍മാണങ്ങള്‍ ക്രമപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറയി വിജയന്‍ ,വനം, റവന്യു, നിയമ മന്ത്രി തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരും ഉദ്യോസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ മൊത്തത്തിലുള്ള പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം.
അതേസമയം, ഭൂരഹിതരായ എല്ലാവര്‍ക്കും പട്ടയം നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മൂന്നോട്ട് പോകുകയാണ്. ഭൂരഹിതരായ വ്യക്തികള്‍ക്ക് കയ്യേറ്റം ഒഴിപ്പിച്ചു തിരിച്ചു പിടിക്കുന്ന റവന്യു ഭൂമികള്‍ പുനരധിവാസത്തിനായി നല്‍ക്കാനുള്ള നടപടികളും സര്‍ക്കാര്‍ നേരത്തേ തുടങ്ങിയിരുന്നു.