News

തൃശൂർ അവണൂരിലെ മരണം കൊലപാതകം: 57കാരനായ ശശീന്ദ്രന്റെ മരണത്തിൽ മകൻ അറസ്റ്റിൽ

04 April 2023 , 6:21 AM

 

തൃശൂർ : അവണൂരിലെ മരണം കൊലപാതകം. 57കാരനായ ശശീന്ദ്രന്റെ മരണത്തിൽ മകൻ അറസ്റ്റിൽ . മകന്‍ മയൂര്‍നാഥിന്‍റെ അറസ്റ്റ് പോലീസ്‌ രേഖപ്പെടുത്തി. മെഡിക്കൽ കോളജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകൻ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നുവെന്ന് പൊലീസ്. കടലക്കറിയിൽ വിഷം കലർത്തുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ഡോക്ടറായ മയൂർനാഥ്‌ വിഷം സ്വയം നിർമ്മിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും ഇഡഡ്‌ലിയും കടലക്കറിയും കഴിച്ച ശശീന്ദ്രൻ എടിഎമ്മിൽ നിന്നും പണം എടുക്കാൻ നിൽക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. 

തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്തം ഛർദ്ദിക്കുകയും തുടർന്ന് മരണപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടിൽ പണിക്ക് വന്ന രണ്ട് തൊഴിലാളികളും ഭക്ഷണം കഴിച്ചു അവശനിലയിലായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ശശീന്ദ്രന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന നിലയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വീട്ടിൽ മറ്റുള്ളവരെല്ലാം ഭക്ഷണം കഴിച്ചിട്ടും മയൂർനാഥ്‌ കഴിക്കാതിരുന്നത് പോലീസിന്റെ സംശയത്തിനിടയാക്കി.