Sports

ലോകകപ്പിനായി ഇനി 'മരണക്കളികൾ'.. പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

03 December 2022 , 11:55 AM

 

 

 വായനക്കാർക്കായി ഏറ്റവും പുതിയ ലോകകപ്പ് വാർത്തകളുമായി ദോഹയിൽ നിന്ന് മലയാള വാർത്ത പ്രതിനിധി ഷിബു പത്മനാഭൻ ..

ദോഹ: അട്ടിമറികളുടെ പരമ്പരകളാൽ ആദ്യഘട്ടത്തിൽ തന്നെ ആവേശം ഇരമ്പിയാർത്ത ഖത്തർ  ലോകകപ്പിൽ ഇനി മരണക്കളികളുടെ ദിനങ്ങൾ.  തോറ്റാൽ പുറത്ത്.  ഇനി നോക്കൗട്ടുകളുടെ കളി. ചെറിയ പിഴവുകൾ പോലും വൻ വീഴ്ചയിലേക്ക് നയിച്ചേക്കാം.

 ഏറ്റവും ആവേശകരമായ പ്രീ ക്വാർട്ടർ പോരിന് ഇന്ന് തുടക്കമാകുകയാണ്. രാത്രി 8.30ന് നെതർലാൻഡും യുഎസ്എയും തമ്മിലുള്ള പോരാട്ടത്തോടെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കം. തോൽക്കുന്ന ടീം പുറത്തുപോകും. സമനിലയാണെങ്കിൽ എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും മത്സരങ്ങൾ നീങ്ങും. പെനാൽറ്റിയിലും സമനിലയാണെങ്കിൽ ടോസിലൂടെ വിജയിയെ നിശ്ചയിക്കും. ജയിക്കുന്നവർക്ക് അവസാന എട്ടിലേക്ക് കടക്കാം.