News

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സി ടി സ്കാന്‍ സംവിധാനം മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു.

09 October 2022 , 5:21 PM

 

 

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ മിതമായ നിരക്കില്‍ സി ടി സ്കാന്‍ സംവിധാനം നിലവില്‍ വന്നു. മൂന്നു കോടി രൂപ ചെലവഴിച്ച് വാങ്ങിയ ആധുനിക മെഷീനാണ് ഇതിനായി ഉപയോഗിക്കുന്നത്. എച്ച് എല്‍ എല്‍ ലൈഫ് കെയറിന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച സി ടി സ്കാന്‍ ധര്‍മ്മാശുപത്രി എന്ന പേരില്‍ ചരിത്രത്തിലിടം നേടിയ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തുന്ന നൂറു കണക്കിന് രോഗികള്‍ക്ക് ആശ്വാസമാകും. പുറത്ത് ആറായിരത്തോളം രൂപ ചെലവു വരുന്ന സി ടി ആന്‍ജിയോഗ്രാഫി (ബ്രെയിന്‍ നെക്ക്) പരിശോധനയ്ക്ക് പകുതിയില്‍ താഴെ മാത്രമേ എച്ച് എല്‍ എല്ലില്‍ ഈടാക്കുന്നുള്ളൂ. പെരിഫറല്‍ ആന്‍ജിയോഗ്രാം സി ടി ക്കും റീനല്‍ ആന്‍ജിയോഗ്രാം സി ടി ക്കും യൂറോഗ്രാമം സി ടി ക്കും സ്വകാര്യ ലാബുകളില്‍ ആറായിരം രൂപയോളം ഒടുക്കേണ്ടി വരുന്പോള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നാലായിരം രൂപയ്ക്ക് ഈ പരിശോധന സാധ്യമാകും. പതിനേഴോളം സി ടി സ്കാന്‍ ടെസ്റ്റുകള്‍ ഈ വിധത്തില്‍ രോഗികള്‍ക്ക് സ്വകാര്യ ലാബുകളുടെ കൊള്ളയില്‍ നിന്നും ആശ്വാസം ലഭ്യമാകുന്ന വിധത്തില്‍ ജനറല്‍ ആശുപത്രിയിലെ എച്ച് എല്‍ എല്‍ ലൈഫ് കെയറില്‍ ഒരുക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര താലൂക്കിലെ നിരവധി രോഗികളുടെ ഒട്ടേറെ കാലത്തെ ആവശ്യത്തിനുള്ള പരിഹാരം കൂടിയായ സി ടി സ്കാന്‍ സംവിധാനത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ആന്‍റണി രാജു എട്ടിന് രാവിലെ പത്തിന് നിര്‍വഹിച്ചു . ആശുപത്രി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ എ ടി എം കൗണ്ടറും അദ്ദേഹം ഉദ്ഘാടനം ചെചയ്തു . കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായിരിന്നു .

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍, നഗരസഭ ചെയര്‍മാന്‍ പി.കെ രാജ്മോഹനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. എ. ഷൈലജാ ബീഗം, എച്ച് എല്‍ എല്‍ ചെയര്‍മാന്‍ ബെജി ജോര്‍ജ്, ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജര്‍ ശ്രീജിത്ത് കൊട്ടാരത്തില്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്മാരായ എസ്. സുനിത, വി.ആര്‍ സലൂജ, എം. ജലീല്‍, വിളപ്പില്‍ രാധാകൃഷ്ണന്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് ബിനു, സൂര്യ എസ്. പ്രേം, അഡ്വ. വിനോദ് കോട്ടുകാല്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ ഷിബു, ജെ. ജോസ് ഫ്രാങ്ക്ളിന്‍, ഡോ. എം.എ സാദത്ത്, എന്‍.കെ അനിതകുമാരി, ആര്‍. അജിത, കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, എച്ച് എല്‍ എല്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് സന്തോഷ് ചെറിയാന്‍, ഡിജിഎം എ. ജയകുമാര്‍, ബാങ്ക് ഓഫ് ബറോഡ ആര്‍.എം ജെ. പത്മകുമാര്‍, ചീഫ് മാനേജര്‍ ബീനാ തോമസ്, റ്റി. ശ്രീകുമാര്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, ആനന്ദകുമാര്‍, കൊടങ്ങാവിള വിജയകുമാര്‍, ആറാലുംമൂട് മുരളീധരന്‍, തൊഴുക്കല്‍ സുരേഷ്, തുളസീധരന്‍, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.