News

രണ്ടാനച്ഛൻറെ ക്രൂരത: അടിമാലിയിൽ പത്താം ക്ലാസുകാരി ഗർഭിണിയായി

11 November 2022 , 9:54 AM

 

ഇടുക്കി: കടുത്ത വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്താം ക്ലാസുകാരെ ഗർഭിണി. പീഡിപ്പിച്ച ഗർഭിണിയാക്കിയത് രണ്ടാൻ അച്ഛൻ എന്ന് പെൺകുട്ടിയുടെ മൊഴി. ഇടുക്കി അടിമാലിയിൽ ആണ് രണ്ടാം അച്ഛൻറെ ക്രൂരത. കടുത്ത വയറുവേദനയേ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്.പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചശേഷം രണ്ടാനച്ഛൻ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് .