Sports

മൊറോക്കോയെ വീഴ്ത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത്

17 December 2022 , 10:28 PM

 

 

ദോഹ: ലോകകപ്പ് ഫുട്ബോളിൽ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ക്രൊയേഷ്യയ്ക്ക് മൂന്നാം സ്ഥാനം.

ലൂസേഴ്സ് ഫൈനലിൻ്റെ തുടക്കത്തിൽ തന്നെ ഗ്വാർഡിയോളിലൂടെ ക്രൊയേഷ്യ ലീഡ് നേടിയെങ്കിലും തൊട്ടടുത്തത് തന്നെ ഡാരിയിലൂടെ ഗോൾ മടക്കി മൊറോക്കോ തിരിച്ചടിച്ചു . എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് ഓർസിച്ചിലൂടെ ഗോൾ നേടി ക്രൊയേഷ്യ വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയിൽ ആർക്കും ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പോരാട്ടം കാഴ്ചവയ്ക്കുകയും അനവധി ഗോളവസരങ്ങൾ തുറക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ രണ്ടാം തവണയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത്‌ എത്തുന്നത്.

 

ഫുൾടൈം 

🇭🇷 ക്രൊയേഷ്യ - 2⃣

⚽️ J Gvardiol 7'

⚽️ M Orsic 42'

 

🇲🇦 മൊറോക്കോ - 1⃣

⚽️ A Dari 9'