News

സി പി എം യുവനേതാവ് കെ ടി മാത്യു അന്തരിച്ചു

05 February 2023 , 6:43 PM

 

ആലപ്പുഴ: സി.പി.എം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗം കെ ടി മാത്യു (42) അന്തരിച്ചു.
പെരുമ്പാവൂരിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ആലപ്പുഴ ജില്ലാ മുൻ പഞ്ചായത്ത് അംഗവും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്നു.ജില്ലാ പഞ്ചായത്ത്‌ മുൻ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്.  പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം  ഇന്ന് കലവൂർ ചെറുപുഷ്പം ദേവാലയ സെമിത്തേ രിയിൽ സംസ്‌ക്കരിക്കും.

മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പതിനേഴാം വാർഡ് സർവോദയപുരം കുറുക്കഞ്ചിറയിൽ പരേതനായ കുഞ്ഞുമോന്റെയും ജെസിയുടെയും മകൻ ആണ്. അവിവാഹിതനാണ്. സഹോദരി :സഞ്ജു.
എസ് .എഫ്. ഐ. ആലപ്പുഴ ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം, ഡി. വൈ. എഫ്. ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മത്സ്യ തൊഴിലാളി യൂണിയൻ നേതാവ്, ഓട്ടോ. ടെമ്പോ ടാക്സി വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡന്റും ആയി പ്രവർത്തിച്ചു വരികയായിരുന്നു. എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാവായിരിക്കെ പോലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനായിരിക്കെ ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ നിരവധി പദ്ധതികൾ നടപ്പാക്കി.