News

ഒളിവിലെന്ന് പൊലീസ് പറയുന്ന സി പി എം നേതാവ് ഡി വൈ എഫ് ഐ പരിപാടിയിൽ

16 August 2023 , 12:17 PM

 

 

കായംകുളം: കായംകുളത്ത് ഒളിവിലെന്ന് പൊലീസ് പറയുന്ന സി പി എം നേതാവ് 

ഡി വൈ എഫ് ഐ പരിപാടിയിൽ.

 

മണൽക്കടത്ത് കേസിൽ പ്രതിയായ സി പി എം ലോക്കൽ കമ്മിറ്റി അംഗം സിബി രാജനാണ് ഡി വൈ എഫ് ഐ സെക്കുലർ സ്ട്രീറ്റ് പരിപാടിയിൽ ഉടനീളം പങ്കെടുത്തത്.

 

ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് പൊലീസിന് നിർദേശം ലഭിച്ചതായാണ് വിവരം.

 

പൊലിസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ അകലെയായിരുന്നു ഇയാൾ പങ്കെടുത്ത പരിപാടി.

 

മണൽക്കടത്ത് കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് ഉള്ളത്. പരിസ്ഥിതി പ്രവർത്തകനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.