News

സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

03 October 2022 , 7:16 AM

 

തിരുവനന്തപുരം: സി.പി.ഐ  സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും.നിലവിലെ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ്  വിരുദ്ധരുടെ നീക്കം.പ്രകാശ് ബാബു,വി.എസ് സുനില്‍കുമാര്‍,സി.എന്‍ ചന്ദ്രന്‍ ഇതില്‍ ഒരാളെ കാനത്തിനെതിരെ രംഗത്തിറക്കണമെന്നാണ് വിരുദ്ധപക്ഷത്തിന്‍റെ ആഗ്രഹം. എന്തായാലും മത്സരം നടത്തമെന്നാണ് വിരുദ്ധപക്ഷത്തിന്‍റെ നിലപാട്. കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാലും അത് എതിര്‍ശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് ഇവര്‍ പറയുന്നത്. സമ്മേളനത്തിന് മുന്‍പ് തന്നെ വിമതശബ്ദങ്ങള്‍ ഉയര്‍ന്നത് കൊണ്ട് കാനം രാജേന്ദ്രന്‍ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. പ്രായപരിധി നടപ്പാക്കിയാല്‍ കെ.ഇ ഇസ്മയിലും സി.ദിവാകരനും നേതൃനിരയില്‍ നിന്ന് പുറത്ത് പോകും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഇസ്മയിലിനെതിരെയും സി. ദിവാകരനെതിരെയും നടപടി വേണമെന്ന ആവശ്യം ഇന്നലെത്തെ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു.