News

കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പതിനേഴ് വർഷത്തിന് ശേഷം പുറംലോകം കണ്ടു: പോലീസ് അകമ്പടിയോടുകൂടി മകളുടെ വിവാഹത്തിന്

21 March 2023 , 4:36 PM

 

 

തൃശൂർ: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പതിനേഴ് വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായി പരോളിൽ പുറത്തിറങ്ങി.

 പതിനേഴ് വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായി ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോളിൽ പുറത്തിറങ്ങി.

മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്.

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന റിപ്പർ ജയാനന്ദൻ ഇന്ന് രാവിലെ 9 മണിയോടെയാണ് പുറത്തിറങ്ങിയത്. 

രാവിലെ ഒൻപതിനു പുറത്തിറങ്ങിയ ജയാനന്ദനെ ഇന്ന് വൈകിട്ട് 5 ന് ജയിലിൽ തിരികെ എത്തിക്കും. 

നാളെ വടക്കുന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങിലും പൊലീസ് അകമ്പടിയിൽ പങ്കെടുക്കാം.

മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ അങ്ങനെ ഇരുപത്തിനാലു കേസുകളിൽ പ്രതിയാണ് ജയാനന്ദൻ.

സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതി.

ജീവിതാവസാനം വരെ കഠിന തടവാണ് ശിക്ഷ.

അതിവ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല.

അഭിഭാഷക കൂടിയായ മകളുടെ അപക്ഷേ പരിഗണിച്ചാണ് പൂർണ്ണ സമയവും പൊലീസ് അകമ്പടിയോടെയുള്ള പരോൾ ഹൈക്കാടതി അനുവദിച്ചത്.