News

പുളിങ്കുന്നിൽ വീണ്ടും കോൺഗ്രസ്സ് പ്രസിഡന്റ്

21 February 2023 , 8:05 AM

 

ആലപ്പുഴ: യു ഡി എഫ് പ്രസിഡന്റിനെതിരെ  യു ഡി എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം വിജയിച്ച പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിൽ ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും യു ഡി എഫ് വിജയിച്ചു. പതിനാറാം  വാർഡ് മെമ്പറായ കോൺഗ്രസ്സ് പാർട്ടി അംഗമായ പദ്മജ അഭിലാഷ് ആണ് പുതിയ പ്രസിഡന്റ്. എൽ ഡി എഫിലെ സിപിഎം അംഗം ശോഭന സനഹസനനെ അഞ്ച് വോട്ടിനെതിരെ ഒൻപത് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.വിപ്പ് ലംഘിച്ചു അവിശ്വാസ പ്രേമേയത്തിനനുകൂലമായി വോട്ട് ചെയ്ത ബി ജെ പി അംഗം സനിത പ്രസാദും സ്വതന്ത്ര അംഗവും  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. എന്നാൽ എൽ ഡി എഫിലെ എൻ സി പി അംഗം ലീന ജോഷി യു ഡി എഫ് നു അനുകൂലമായി വോട്ട് ചെയ്തു. 16 അംഗ ഭരണസമിതിയിലെ 14 പേരാണ് വോട്ടടുപ്പിൽ പങ്കെടുത്തത്.  യുഡിഎഫിലെ അവിശ്വാസത്തെ തുടർന്ന് പ്രസിഡന്റ് പദം ഒഴിയേണ്ടി വന്ന അമ്പിളി ടി.ജോസ് കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു.

പഞ്ചായത്ത് ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഉണ്ടാക്കിയ ധാരണ പ്രകാരം 2 വർഷത്തിന് ശേഷം അമ്പിളി ടി ജോസ് പ്രസിഡന്റ് പദം ഒഴിയാതെ വന്നതോടെയാണ്  യു ഡി എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്. ധാരണപ്രകാരം പദ്മജ അഭിലാഷിന് ഒരു വർഷം പ്രസിഡന്റ് പദവി ലഭിക്കും.