News

തുരുത്തിയിൽ താറാവുകളെ വിഷം കൊടുത്ത് കൊന്നതായി പരാതി. 750 താറാവുകളിൽ 100 എണ്ണം ചത്തു

17 February 2023 , 9:08 AM

 

 

ചങ്ങനാശേരി: തുരുത്തിയില്‍ താറാവുകളെ അജ്ഞാതർ തീറ്റയിൽ വിഷം കൊടുത്ത് കൊന്നതായി പരാതി. 750 താറാവുകളിൽ 100 എണ്ണം ചത്തു. ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

തുരുത്തി തോട്ടുങ്കല്‍ സ്വദേശി സാബുവിന്‍റെ താറാവുകളെയാണ് കൊന്നതായി പരാതി ഉയർന്നത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ തീറ്റയില്‍ വിഷം കലര്‍ത്തി താറാവുകള്‍ക്ക് കൊടുക്കുകയായിരുന്നു എന്നാണ് നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു