News

കുടുംബശ്രീ പ്രവർത്തകരുടെ പരാതി: മന്ത്രവാദി പിടിയിൽ

16 October 2022 , 4:39 PM

 

 

പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തകരുടെ പരാതിയെ തുടർന്ന് ഐരവണിൽ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം പഞ്ചായത്ത് 15-ാം വാർഡിൽ ഐരവൺ മാടത്തേത്ത് വീട്ടിൽ ബാലൻ (53) ആണ് പിടിയിലായത്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ കബളിപ്പിച്ചതിനും പണം തട്ടിയതിനും കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കാൻസർ രോഗിയിൽ നിന്ന് പൂജയുടെ പേരിൽ 4 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമുണ്ട്. അടുത്തകാലത്ത് രാത്രിയിലും പകലും അപരിചിതർ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ‍ പരാതി നൽ‌കിയിരുന്നു. രണ്ടാഴ്ച മുൻപ് പ്രദേശവാസിയായ സ്ത്രീയെകുറിച്ച് അപവാദം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കുടുംബശ്രീയും പഞ്ചായത്തംഗവും ഇടപെടേണ്ട അവസ്ഥയുണ്ടായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.