News

പരാതി നല്‍കാം

15 September 2022 , 4:23 PM

 

തൃശൂര്‍: കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബര്‍ 19ന് രാവിലെ 10 മണിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നു. സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹര്‍ജികളിന്‍മേല്‍ പരാതിക്കാരില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും സമിതിയുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികള്‍/ സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.

സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കുവാന്‍ താല്പര്യമുള്ള വ്യക്തികളും സംഘടന പ്രതിനിധികളും പ്രസ്തുത യോഗത്തില്‍ ഹാജരായി സമിതി അധ്യക്ഷയെ പരാതി രേഖാമൂലം അറിയിക്കണം.