News

പരീക്ഷയ്ക്ക് ശേഷം ക്ലാസുകള്‍; ഉത്തരവിറക്കി

26 August 2022 , 10:34 AM

 

തിരുവനന്തപുരം:   പരീക്ഷയ്ക്ക് ശേഷം ക്ലാസുകള്‍ നടത്താന്‍ നിര്‍ദേശം. നേരത്തെ പ്രസിദ്ധീകരിച്ച എല്‍.പി സ്‌കൂളുകളിലെ ഒന്നാം പാദവാര്‍ഷിക സ്‌കൂള്‍ പരീക്ഷാ ടൈം ടേബിളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് ശേഷം പരീക്ഷ ഇല്ലാത്തതിനാല്‍ മറ്റൊരു നിര്‍ദേശവും നല്‍കിയിരുന്നില്ല. പരീക്ഷാദിവസങ്ങളില്‍ പരീക്ഷയ്ക്ക് ശേഷം പഠന പ്രവര്‍ത്തനം നടത്തേണ്ടതും സ്‌കൂളിലെ സാധാരണ പ്രവൃത്തി സമയത്തിന് ശേഷം മാത്രമേ കുട്ടികളെ വീട്ടില്‍ അയയ്ക്കാന്‍ പാടുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. മറിച്ച് അനുവാദമില്ലാതെ നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി കൈക്കൊള്ളും.