News

ക്രിസ്മസ്, ന്യൂ ഇയർ; കേരളത്തിന് 51 സ്പെഷ്യൽ ട്രെയിനുകൾ

21 December 2022 , 7:41 AM

 

 

തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ  അനുവദിച്ചു. 23 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. .ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്.

എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ - കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. 

 

പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ.പുതുവത്സര സീസണിൽ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയത് 

ദക്ഷിണ റെയിൽവേയും മറ്റ് സോണൽ റെയിൽവേയും അറിയിച്ച പ്രത്യേക ട്രെയിനുകളും ഈ ദിവസങ്ങളിൽ ഉണ്ടാകും. ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേയുടെ 22 പ്രത്യേക ട്രെയിനുകള്‍ ഉള്‍പ്പെടെ കേരളത്തിലേക്കുള്ള 38 സര്‍വീസുകള്‍, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ എട്ട് പ്രത്യേക ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ നാല് പ്രത്യേക ട്രെയിനുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഇതോടെ ക്രിസ്മസ്, പുതുവത്സര സീസണില്‍ കേരളത്തിലേക്ക് ആകെ 51 പ്രത്യേക ട്രെയിനുകളാണ് സര്‍വീസ് നടത്തുക.