Sports

മാധ്യമങ്ങൾ നുണപ്രചരിപ്പിക്കുന്നു; വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Sports Reporter

18 August 2022 , 11:20 PM

 

മാഞ്ചസ്റ്റർ സിറ്റി: മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കുറച്ച് മാസങ്ങളായി തന്നെക്കുറിച്ച് പുറത്തു വന്ന നൂറ് വാർത്തകളിൽ അഞ്ചെണ്ണം മാത്രമേ ശരിയുള്ളൂവെന്ന് റൊണാൾഡോ പ്രതികരിച്ചു. അസത്യ വാ‍ർത്തകളുടെ കണക്ക് തന്‍റെ കൈവശമുണ്ടെന്നും സൂപ്പർ താരം അവകാശപ്പെടുന്നു. ടീമിന്‍റെ മോശം പ്രകടനം കാരണം റൊണാൾഡോ മാഞ്ചസ്റ്റ‍ർ യുണൈറ്റഡ് വിടണമെന്ന സുഹൃത്തിന്‍റെ പോസ്റ്റിന് കമന്‍റായാണ് റൊണാൾഡോ ഇങ്ങനെ പറഞ്ഞത്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ  മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതയേറി എന്ന വാർത്തകളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.