News

യുവതിയെ ശല്യം ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

Kottayam Reporter

18 August 2022 , 11:51 PM

 

കോട്ടയം: യുവതിയെ ശല്യം ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ്  പിടിയിൽ. പനച്ചിക്കാട് ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിനു സമീപം ചിറക്കരോട്ട് വീട്ടിൽ ശശീന്ദ്രൻ ശശികുമാർ (അജയൻ – 45) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തുള്ള സ്വകാര്യ ബിയർ വൈൻ റെസ്റ്റോറന്റിലെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും കൂടാതെ യുവതിയുടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിന് ആയിരുന്നു അറസ്റ്റ്. ഇയാൾക്ക് ചിങ്ങവനം, കോട്ടയം വെസ്റ്റ്, മണർകാട് , തലയോലപ്പറമ്പ് എന്നീ സ്റ്റേഷനുകളിലായി മോഷണം, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങി അനേകം കേസുകൾ നിലവിലുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.