News

പണി വരുന്നുണ്ട് സാറന്മാരേ..

16 December 2022 , 3:16 PM

 

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിൽ പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിൽ പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ജില്ലകളിലെ അതാത് സ്ഥാപന മേധാവികളുടെ ഓഫീസ്, കളക്ട്രേറ്റ്, ജില്ലാ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ അടിയന്തിരമായി പഞ്ചിങ് സംവിധാനം നടപ്പിലാക്കുവാനാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ നിന്നും നിർദ്ദേശിച്ചിരിക്കുന്നത്. നിർദ്ദേശം നടപ്പായാൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഒഴിഞ്ഞ കസിരകൾ ഉണ്ടാവില്ലെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഇത് സംബന്ധിച്ച് 2019 ൽ പുറത്തിറങ്ങിയ ഉത്തരവ് മറ്റ് ചില കാരണങ്ങളാൽ നടപ്പായിരുന്നില്ല. ശമ്പള വിതരണ സോഫ്ട്‍വെയറായ സ്പാർക്കുമായി ബന്ധപ്പെടുത്തി പഞ്ചിങ് സംവിധാനം വരുന്നതോടെ കൃത്യസമയത്ത് ജോലിയ്ക്ക് ഹാജരാകാത്ത ജീവനക്കാരുടെ ശമ്പളത്തിൽ ആനുപാതിക കുറവുണ്ടാവും.