Sports

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലകനാകുന്നു

Sports Reporter

18 August 2022 , 11:03 PM

 

കൊൽക്കത്ത: ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലകനാകുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം പരിശീലക ചുമതല ഏറ്റെടുക്കുന്നതിനായി ക്ലബ് വിട്ട ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലത്തിനു പകരക്കാരനായാണ് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ പരിശീലകനായി അറിയപ്പെടുന്ന ചന്ദ്രകാന്തിനെ കൊൽക്കത്ത ടീമിലെത്തിച്ചത്.