News

പുതുപ്പള്ളിയിൽ ചരിത്രമെഴുതി ചാണ്ടി ഉമ്മൻ

08 September 2023 , 10:31 AM

 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ചരിത്ര വിജയം സ്വന്തമാക്കി. ഭൂരിപക്ഷം 37719.

ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ ഉജ്വല വിജയം.

 അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്. 

 

കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്.

                                               

അന്തിമ ഫലം

                                                                                                                                                                      

അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) -  80144

 

 

 

ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 42425

 

 

*ഭൂരിപക്ഷം - 37,719*

 

ലിജിൻ ലാൽ (ബി.ജെ.പി.)- 6558

 

ലൂക്ക് തോമസ് (എ.എ.പി.)- 835

 

പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 60

 

 

ഷാജി(സ്വതന്ത്രൻ)-63

 

 

സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-78

 

 

നോട്ട - 400

 

 

അസാധു - 473