News

ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

09 September 2023 , 3:07 PM

 

കോട്ടയം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. നിയമസഭാ സെക്രെട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്.യുഡിഎഫ് ആകെ 80,144 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 42,425 വോട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ ആകെ 6558 നേടാനെ ബിജെപിക്ക് കഴിഞ്ഞുള്ളു. 59.6 ശതമാനം വോട്ട് യുഡിഎഫ് നേടിയപ്പോള്‍ 31.78 ശതമാനം എല്‍ഡിഎഫിന് ലഭിച്ചു. ബിജെപി 4.92 ശതമാനത്തിലേക്ക് കൂപ്പുകുത്തി.പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം.