News

ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

17 August 2023 , 12:02 PM

 

പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

പളളിക്കത്തോട്ടിലുള്ള പാമ്പാടി ബ്ലോക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ദിൽഷാദ് ഇ മുമ്പാകെയാണ് ഇന്ന് രാവിലെ 11.30 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

 

നാല്‌ സെറ്റ് പത്രികയാണ് ചാണ്ടി ഉമ്മൻ സമർപ്പിച്ചത് .

എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, മുൻ മന്ത്രി കെ സി ജോസഫ്,  ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എന്നിവർക്കൊപ്പമാണ് സ്ഥാനാർത്ഥി പത്രിക നൽകാനെത്തിയത്.

 

നൂറുക്കണക്കിന് പ്രവർത്തകർക്കൊപ്പം കാൽനടയായി വന്ന ശേഷമാണ്  നാമനിർദ്ദേശ പത്രിക നൽകിയത്.