News

വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ

21 July 2023 , 11:28 AM

 

 

കോട്ടയം: വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

         അതേസമയം, വിനാകയെനതിരെ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ വിമർശനം ശക്തമാവുകയാണ്. ഒരു പക്ഷേ, ബോയ്ക്ക്വോട്ട് ഉൾപ്പടെയുള്ള അപ്രഖ്യാപിത നടപടികൾ ഉണ്ടായേക്കാം.