Sports

ചാമ്പ്യൻസ്‌ലീഗ് ഫൈനൽ : മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ കിരീടം

Shibu Padmanabhan

11 June 2023 , 4:38 PM

 

ഇസ്താംബുൾ: ശനിയാഴ്ച ഇസ്താംബൂളിലെ അതാതുർക്ക് ഒളിമ്പിയത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മിലാനെ 1-0ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി.
68ആം മിനുട്ടിൽ മധ്യനിര താരം റോഡ്രിയുടെ തകർപ്പൻ ലോങ്ങ്‌ റേഞ്ച് ഷോട്ട് ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്.
യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും വലിയ ക്ലബ് മത്സരത്തിൽ സിറ്റി വിജയിക്കുന്നത് ഇതാദ്യമാണെങ്കിലും, ഈ സീസണിൽ മൂന്നാം തവണയാണ് പെപ് ഗാർഡിയോള പരിശീലകനെന്ന നിലയിൽ കിരീടം ഉയർത്തുന്നത്.
സിറ്റിയുടെ കിരീടമുഹൂർത്തം കാണാൻ . ഉടമ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എത്തിയിരുന്നു. 15 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം തന്റെ ടീമിനെ നേരിട്ട് കാണുന്നത്.