News

ചക്കുളത്തുകാവ് പൊങ്കാല: നാല് താലൂക്കുകള്‍ക്ക് നാളെ പ്രാദേശിക അവധി

06 December 2022 , 1:04 PM

 

 

ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നാളെ (ഡിസംബര്‍ ഏഴ്) കുട്ടനാട്,ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.