News

ട്രെയിന്‍ തീവയ്പ്പിന് പിന്നില്‍ ഷാരൂഖ് ഒറ്റയ്ക്കല്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്

07 April 2023 , 5:45 PM

 

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന് പിന്നില്‍ ഷാരൂഖ് ഒറ്റയ്ക്കല്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.ഷാരൂഖിന്റെ ഡയറിയും ഫോണുകളും പരിശോധിച്ച ഐബി സംഘംഷാരൂഖിന് പിന്നില്‍ 'ഹാന്‍ഡലര്‍' ഉണ്ടെന്ന നിഗമനത്തിലാണ്. ഇതേ 'ഹാന്‍ഡലര്‍' താല്‍പര്യ പ്രകാരമാകാം ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും ഐബി സംശയിക്കുന്നു. അതേസമയം കേസില്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘവും കോഴിക്കോടെത്തി. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ പ്രതി നിസ്സഹകരണം തുടരവേയാണ് ഐബിയുടെ കണ്ടെത്തലുകള്‍. ഷാരൂഖിന്റെ ഡയറിയും ഫോണുകളും പരിശോധിച്ച ഐബി സംഘം പ്രതിയെ നിയന്ത്രിക്കുന്ന ഒരു ഹാന്‍ഡലര്‍'ഉണ്ടാകുമെന്ന് അടിവരയിടുന്നു. ഇതേ ഹാന്‍ഡലര്‍'താല്‍പര്യ പ്രകാരമാകാം ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും ഐബി സംശയിക്കുന്നുണ്ട്.