Sports

സി.ബി.എൽ ഏഴാം മത്സരം ഇന്ന് കൈനകരിയിൽ; അരയും തലയും മുറുക്കി ജലരാജാക്കന്മാർ എത്തി

22 October 2022 , 9:04 AM

 

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) രണ്ടാം സീസണിലെ ഏഴാം മത്സരം ഇന്ന് കൈനകരിയിൽ. കൈനകരി പമ്പയാറ്റിൽ ഉച്ചകഴിഞ്ഞ് നടക്കുന്ന  ജലോത്സവത്തിൽ   ഒമ്പത് ചുണ്ടൻ വള്ളങ്ങളെ കൂടാതെ മൂന്ന് വീതം വെപ്പ് എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുടെയും വനിതകൾ തുഴയുന്ന തെക്കനോടി (കെട്ടുവള്ളം) വള്ളത്തിന്റെയും മത്സരങ്ങളും നടക്കും.  സിബിഎല്ലിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും ക്ലബ്ബുകളും.: മഹാദേവികാട്  കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), ചെറുതന (യുബിസി കൈനകരി), നടുഭാഗം (എൻസിഡിസി കൈപ്പുഴമുട്ട് കുമരകം), വീയപുരം (പുന്നമട ബോട്ട് ക്ലബ്), ചമ്പക്കുളം (പൊലീസ് ബോട്ട് ക്ലബ്), പായിപ്പാട് (വേമ്പനാട് ബോട്ട് ക്ലബ് കുമരകം), മങ്കൊമ്പ് സെന്റ് പയസ് ടെൻത് (ടൗൺ ബോട്ട് ക്ലബ് കുമരകം), ആയാപറമ്പ് പാണ്ടി (കുമരകം ബോട്ട് ക്ലബ്), ദേവസ് (വില്ലേജ് ബോട്ട് ക്ലബ് എടത്വ).

 ജലോത്സവത്തിൽ പങ്കെടുക്കുന്ന മറ്റു കളിവള്ളങ്ങൾ: വെപ്പ് എ ഗ്രേഡ് :  കോട്ടപ്പറമ്പൻ (കാവാലം ബോട്ട് ക്ലബ്ബ്,   ക്യാപ്റ്റൻ : ജോഷി വർഗീസ് ചെട്ടിയാട),  അമ്പലക്കടവൻ (വാരിയേഴ്സ് ബോട്ട് ക്ലബ്ബ് കൈനകരി, ക്യാപ്റ്റൻ : കണ്ണൻ കിഴക്കേമഠംചിറ), പഴശ്ശിരാജ (വി കിങ്സ് കൈനകരി, ക്യാപ്റ്റൻ : റോൺ റോയ് ചെനിയമറ്റം).

ഇരുട്ടുകുത്തി ബി ഗ്രേഡ് :  ദാനിയേൽ (മങ്കൊമ്പ് ബോട്ട് ക്ലബ്ബ്,ക്യാപ്റ്റൻ : പയസ് ടോം അത്തിക്കളം),  ജലറാണി (പായിപ്പാട് ബോട്ട് ക്ലബ്ബ്, ക്യാപ്റ്റൻ ശ്യാം കൈലാസം),  കുറുപ്പുപറമ്പൻ (ടൗൺ ബോട്ട് ക്ലബ്ബ് കുട്ടനാട്, ക്യാപ്റ്റൻ : സജിൻ തോമസ് പുത്തൻകണ്ടത്തിൽ). തെക്കനോടി (വനിതകൾ) : ആലപ്പുഴ നഗരസഭാ ഹരിത കർമ്മസേനയുടെ ദേവസ് (ക്യാപ്റ്റൻ : സൗമ്യ രാജ്). ഉച്ചകഴിഞ്ഞ് രണ്ടിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ജലോത്സവം ഉദ്ഘാടനം ചെയ്യും.