News

കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു, ഒരു കാർ പൂർണ്ണമായും കത്തിനശിച്ചു

08 February 2023 , 2:23 AM

 

 

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. കോട്ടൂളിയിലാണ് ചൊവ്വാഴ്ച രാത്രിയോടെ അപകടമുണ്ടായത്. ഒരു കാർ പൂർണ്ണമായും കത്തി നശിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.