News

വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്ക് ഗുരുതര പരുക്ക്

08 August 2023 , 11:20 AM

 

ചങ്ങനാശേരി: ചങ്ങനാശേരിക്ക് സമീപം വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്ക് ഗുരുതര പരുക്ക്.

 

വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്.

 

കാർ പൂർണമായും കത്തിനശിച്ചു.

 

ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെ ഇന്ന് രാവിലെ ആണ് അപകടം.

 

വീടിന് 20 മീറ്റർ അകലെ വച്ചാണു സംഭവം.

 

ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്.

 

സാബു കാറിൽ തനിച്ചായിരുന്നു.  സാബുവിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്