News

പുന്നപ്രയിലെ വാഹനാപകടം: ഒരു യുവാവ് കൂടി മരിച്ചു

04 February 2023 , 5:20 PM

 

ആലപ്പുഴ: പുന്നപ്രയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍
പരിക്കേറ്റ ഒരു യുവാവും കൂടി മരണത്തിന് കീഴടങ്ങി.
ചികിത്സയിലായിരുന്ന അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന ചാക്യാര്‍കുന്ന് വീട്ടില്‍ രാജന്‍ അജിത ദമ്പതികളുടെ മകന്‍ കണ്ണനാ (22)ണ് മരിച്ചത്. അപകടത്തില്‍ നേരത്തെ പുന്നപ്ര തെക്ക് പവര്‍ ഹൗസിന് സമീപം പാലമൂട് വെളി ഷബീര്‍ സുനിത ദമ്പതികളുടെ മകന്‍ സുഹൈല്‍ (26) മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ പുന്നപ്ര കളിത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം. സുഹൈല്‍ തനിച്ച് സഞ്ചരിച്ച ബൈക്കും കണ്ണനും സുഹൃത്ത് അരവിന്ദും സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ച് ലോറിക്കടിയില്‍പ്പെട്ടാണ് സുഹൈല്‍ മരിച്ചത്.ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണനെ വിദഗ്ധ ചികിത്സക്കായി വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ വെച്ച് ഇന്ന്‌ ഉച്ചക്കാണ് മരണം സംഭവിച്ചത്. അമ്പലപ്പുഴയിലെ സ്വകാര്യ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനാണ്. സഹോദരി രാജേശ്വരി.