News

ആലപ്പുഴ കലവൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു

05 September 2023 , 11:12 AM

 

 

 

ആലപ്പുഴ: കലവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

 

ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ബിജുമോൻ ആണ് മരിച്ചത്.

 

കാറിലുണ്ടായിരുന്ന ഭാര്യ രതി മോൾക്കും രണ്ട് കുട്ടികൾക്കും പരുക്ക്.

 

ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

ബസ് യാത്രക്കാരായ നാലു പേർക്ക് നിസാര പരുക്ക്.