News

മണ്‍റോതുരുത്ത് ഇടിയക്കടവില്‍ വാഹനാപകടം

21 November 2022 , 6:05 PM

 

കൊല്ലം: മണ്‍റോതുരുത്ത് ഇടിയക്കടവില്‍ വാഹനാപകടം. ഇടിയകടവ് പാലത്തില്‍ സ്‌കൂള്‍ ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. കാഞ്ഞിരകോട് സെന്റ് മാര്‍ഗരറ്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ബസും മണ്‍റോതുരുത്തിലെ ഹോളോ ബ്രിക്‌സ് കമ്പനിയിലെ ലോറിയുമാണ് അപകടത്തില്‍പെട്ടത്. കുട്ടികളെ വീടുകളില്‍ എത്തിക്കാനായി വന്ന സ്‌കൂള്‍ ബസ് പാലത്തിലേക്ക് ഇറങ്ങുന്നത്തിനിടെ ബ്രേക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മിനിലോറി ഡ്രൈവര്‍ പ്രവീണ്‍, ലോറി തൊഴിലാളികളായ മണിക്ക് റായ്,വികാസ് റായി എന്നിവര്‍ക്ക് പരിക്കുപറ്റി.