Sports

ടി 20 ലോകകപ്പിന് ബുംമ്രയില്ല; ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി

29 September 2022 , 3:31 PM

 

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരുക്ക്. രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രിത് ബുമ്രയും ലോകകപ്പിനില്ല. പുറവേദനയെ തുടർന്ന് താരത്തിന് ഡോക്ടർമാര്‍ 6 മാസത്തെ വിശ്രമം നിർദ്ദേശിച്ചതോടെയാണ് ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചത്. ഇന്നലെ കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം ബുംറ പുറംവേദന മൂലം കളിച്ചിരുന്നില്ല.അതേസമയം  താരത്തിന് ഇനിയൊരു 6 മാസം കഴിയാതെ കളിക്കളത്തില്‍ തിരികെയെത്താന്‍ സാധിക്കില്ല എന്നാണ് പുറത്തുവരുന്ന വിവരം. പുറംവേദന അലട്ടിയതിനെ തുടർന്ന് ബുമ്രയ്ക്ക് ഏഷ്യാ കപ്പിൽ  പങ്കെടുക്കാനായിരുന്നില്ല.പിന്നാലെയാണ്  ലോകകപ്പും നഷ്ടമാകുന്നത്.