Entertainment

പ്രമോഷന്‍ പരിപാടിക്കിടെ വിജയ് ദേവരകൊണ്ട ടീപ്പോയിക്ക് മുകളില്‍ കാല്‍ കയറ്റി വച്ചു: വിമര്‍ശനം

21 August 2022 , 4:45 PM

 

കൊച്ചി: മലയാളി യുവജനതയുടെ ഇടയില്‍ ഈ അടുത്ത കാലത്ത് സ്ഥാനം പിടിച്ച വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ 'ബോയ്‌കോട്ട് 'ക്യാംപെയ്‌നുകള്‍ ശക്തമാകുകയാണ്. വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ലൈഗര്‍ എന്ന ചിത്രത്തിന് നിരവധി കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്  ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ  വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചിരുന്നു. അതാണ് ബോയ്‌കോട്ടിനുള്ള ഒരുകാരണം. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രവുമായി സഹകരിക്കുന്ന ഒരു പ്രൊഡക്ഷന്‍ ഹൗസ്. ഇതും ബോയ്‌കോട്ട് ക്യംപെയ്‌ന് കാരണമാണ്. മതാചാരപ്രകാരമുള്ള ഒരു പൂജയ്ക്കിടെ വിജയ്‌യും നടി അനന്യ പാണ്ഡയും സോഫയില്‍ ഇരുന്നുവെന്നും ഇത് സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. 

ഓഗസ്റ്റ് 25ന് ആണ് ലൈഗര്‍ തിയറ്ററുകളില്‍ എത്തുന്നത്. ലാസ് വെഗാസിലെ 'മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ്' (എംഎംഎ) ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ദേവെരകൊണ്ടയ്ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍'. സംവിധായകന്‍ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. രണ്ട് ദിവസം മുന്‍പ് പ്രമോഷന്‍െ്‌റ ഭാഗമായി വിജയ് ദേവരക്കൊണ്ട കൊച്ചിയില്‍ എത്തിയിരുന്നു.