News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ബോക്സിംഗ് പരിശീലകൻ അറസ്റ്റിൽ

10 November 2022 , 7:27 PM

 

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ബോക്സിംഗ് പരിശീലകൻ അറസ്റ്റിൽ.

തൃശൂർ വടമ കൂനംപറമ്പ് ഭാഗത്ത് ചേര്യക്കരവീട്ടിൽ ജിയോ (34) നെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്.പെൺകുട്ടിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി അത് കാണിച്ച് ഭീഷണിപ്പെടുത്തിയും ഇയാൾ ഉപദ്രവിച്ചു.