News

മകളെ കത്തി കൊണ്ടു കുത്തി പരിക്കേൽപിച്ച പിതാവ് അറസ്റ്റിൽ

23 August 2022 , 8:58 PM

 

കാസർകോഡ്:  ദുഷ്പ്രവൃത്തികളെ ചോദ്യം ചെയ്തതിന് പ്രായപൂർത്തിയാകാത്ത മകളെ കത്തി കൊണ്ടു കുത്തി പരിക്കേൽപിച്ച പിതാവ് അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദിനെ (45) യാണ് ആദൂർ എസ്. ഐ. കെ.വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ബോവിക്കാനത്തെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിതാവിന്റെ ദുഷ്പ്രവൃത്തികളെ ചോദ്യം ചെയ്ത പതിനേഴു കാരിയായ മകളെ ഇയാൾകത്തി കൊണ്ട് കുത്തുകയായിരുന്നു. ഇടത് കൈക്ക് സാരമായി കുത്തേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് വധ ശ്രമത്തിനും ബാലവകാശ സംരക്ഷണ നിയമപ്രകാരവും കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.