News

ബേക്കല്‍ പോലീസ് സ്റ്റേഷനിലെ മിനി ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങള്‍ കൈമാറി

15 November 2022 , 12:57 PM

 

 

കാസർകോട്:  ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്ന ആര്‍ക്കും ലൈബ്രറിയുടെ അന്തരീക്ഷം ഒരുക്കി കൊടുത്തു കൊണ്ട് ബേക്കല്‍ ലയണ്‍സ് ക്ലബ്ബ്. സ്‌റ്റേഷനില്‍ എത്തുന്ന ഏതൊരാളും ഇനി മുഷിഞ്ഞിരിക്കേണ്ടി വരില്ല, യഥേഷ്ടം ഇഷ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു കൊണ്ട് വായനയില്‍ മുഴുകാം. 

ബേക്കല്‍ പോലീസ് സ്റ്റേഷനിലെ മിനി ലൈബ്രറിയിലേയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ ഹൗസ് ഓഫീസര്‍ യു.പി. വിപിന് ക്ലബ്ബ് പ്രസിഡന്റ് എം.സി ഹനീഫ കൈമാറി. ക്ലബ്ബ് സെക്രട്ടറി എം.എ ലത്തീഫ്, ട്രഷറര്‍ സോളാര്‍ കുഞ്ഞഹമ്മദ്, കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാട്, ഗഫൂര്‍ ഷാഫി ബേക്കല്‍, അബ്ദുള്‍ ഹക്കീം ബേക്കല്‍, ദിവാകരന്‍ കരിച്ചേരി, എസ്.ഐ മാരായ രജനീഷ് കെ.മാധവന്‍, കെ.വി. രാജീവന്‍, മോഹനന്‍ മനിയേരി, സുമേഷ് എന്നിവര്‍ സംസാരിച്ചു.