News

എസ്.ഡി.പി.ഐ. പ്രവർത്തകന്റെ വീടിനുനേരെ ബോംബാക്രമണം

26 September 2022 , 12:55 AM

 

കണ്ണൂർ: കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പാറാട്ട് എസ്.ഡി.പി.ഐ. പ്രവർത്തകന്റെ വീടിനുനേരെ ബോംബാക്രമണം. നോർത്ത് പാറാട് പാറേമ്മൽ അജ്മലിന്റെ വീടിനുനേരേയാണ് ബോംബെറിഞ്ഞ്.അഞ്ചുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും രണ്ട് സ്റ്റീൽബോംബുകൾ എറിഞ്ഞതായും അജ്മൽ പറഞ്ഞു.  മുൻഭാഗത്തെ ജനൽച്ചില്ലുകളും വീട്ടിലേക്കുള്ള ചവിട്ടുപടിയും തകർന്നു. പൊട്ടാതെ കിടന്നിരുന്ന ഒരു ബോംബ് കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.