Entertainment

ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്

04 July 2023 , 4:08 PM

 

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് പരിക്ക്. അമേരിക്കയിലെ ലോസ് ആഞ്ജലീസിലെ സിനിമാസെറ്റില്‍ വച്ചാണ് പരിക്ക് പറ്റിയത്. മൂക്കിനുണ്ടായ പരിക്ക് മാറാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേ ശിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രിയി വിട്ട ഷാരൂഖ് ഇന്ത്യയിലേക്ക് മടങ്ങി. മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്.