News

ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് കോട്ടയത്ത്

10 October 2022 , 6:04 AM

 

കോട്ടയം: ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് കോട്ടയത്ത് ചേരും. രാവിലെ പത്തു മണിക്ക് കോര്‍ കമ്മിറ്റി യോഗവും ഉച്ചയ്ക്കു ശേഷം സംസ്ഥാന ഭാരവാഹി യോഗവുമായിരിക്കും നടക്കുക. കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളും ഇന്ന് നടക്കും.കൂടാതെ അച്ചടക്ക ലംഘനം നടത്തിയ വിവിധ സംസ്ഥാന - ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും.