News

ഐ.എന്‍.എല്ലിനും മന്ത്രി ദേവര്‍കോവിലിനും നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രൻ

28 September 2022 , 12:11 PM

 

  • കോഴിക്കോട്: ഐ.എന്‍.എല്ലിനും മന്ത്രി ദേവര്‍കോവിലിനും നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും ഐ.എന്‍.എല്ലിനെ സംസ്ഥാന മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.എഫ്.ഐയുടെ ഫണ്ടിങ് കൊണ്ടാണ് റിഹാബ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിരു​ന്നതെന്നും സുരേ​ന്ദ്രന്‍ പറഞ്ഞു. ഐ.എന്‍.എല്ലിനെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.റിഹാബ് ഫൗണ്ടേഷനും ഐ.എന്‍.എല്ലിനും ​ഒരേ നേതൃത്വമാണെന്നും മുഖ്യമന്ത്രി ഇതില്‍ നേരിട്ടിടപെടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രി ദേവര്‍ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.