News

സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിംഗ്; സമയം നീട്ടി സർക്കാർ

03 January 2023 , 10:24 AM

 

സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിൽ പ്രശ്‌നം സംഭവിച്ചതിനാൽ പഞ്ചിംഗ് നീട്ടി വയ്ക്കുകയായിരുന്നു. 

സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിംങ്ങ് ആരംഭിയ്ക്കുന്നതിന് സമയം നീട്ടി നൽകി സർക്കാർ. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും സ്പാർക്ക് ബന്ധിത പഞ്ചിംഗ് സംവിധാനം ഒരുക്കണമെന്നാണ് പുതിയ നിർദ്ദേശം. ഇതിനാവശ്യമായ നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കുകയും വേണം. ഹാജർ രേഖപ്പെടുത്തുന്നത് ഇന്നുമുതൽ പഞ്ചിംഗ്  സംവിധാനത്തിലേക്ക് മാറാനായിരുന്നു നേരത്തെ  തീരുമാനയിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ കളക്ട്രേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും തുടർന്ന് മുഴുവൻ സർക്കാർ ഓഫിസുകളിലും പഞ്ചിംഗ് നിർബന്ധമാക്കിയാണ് ഉത്തരവിറങ്ങിയിരുന്നത്. ഹാജർ ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പഞ്ചിംഗ് ഒരുക്കിയിരുന്നത്. ഇതോടെ വൈകി എത്തുന്നവർക്കും ഓഫീസിലെത്താതെ മുങ്ങുന്നവർക്കും അബ്സൻഡായി കണക്കാക്കി ആനുപാതിക ശമ്പളം മാത്രമേ കിട്ടുകയുള്ളു എന്നാൽ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിൽ പ്രശ്‌നം സംഭവിച്ചതിനാൽ പഞ്ചിംഗ് നീട്ടി വയ്ക്കുകയായിരുന്നു. മാർച്ച് 31 ഓടെ എല്ലാ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് സജ്ജമാക്കണമെന്നാണ് സർക്കാർ നിർദേശം.